Skip to main content

പ്രണയം എന്ന മോട്ടിവേഷൻ

മോട്ടിവേഷനെ കുറിച്ച പലതും പലരും പറയണത് കേട്ടു, അതുപോലെ ആവണം, ഇതുപോലെ ആവണം, അതാണ് ഇതാണ്......

എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ "പ്രണയം ആണ്"...

ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നിയാൽ നമ്മൾ ഇപ്പോഴും അവളെ  കുറിച്ച മാത്രമേ ആലോചിക്കൂ, അവൾക്  വേണ്ടി എന്ത് ചെയ്യാം, എങ്ങനെ impress ചെയ്യാം, എങ്ങനെ സ്വന്തമാക്കാം, അതിനു വേണ്ടി എത്ര സമയം ചിലവാക്കാനും, ഏതറ്റം വരെ പോകാനും നമ്മൾ തയ്യാറാണ്.

അതിനു വേണ്ടി നമ്മളെ ആരും മോട്ടിവേറ്റും ചെയ്യേണ്ട, ഒന്നും പറഞ്ഞും തരേണ്ട.

അപ്പോ നമ്മുടെ കാരൃർ devolop ആകാൻ നമുക് മോട്ടിവേഷൻ വേണം ആരേലും ഒക്കെ നമ്മളെ മോട്ടിവേറ്റ് ചെയ്തോണ്ട് ഇരിക്കണം, കാരണം നമ്മൾ കാരൃറിനെ അത്രമാത്രം ഇഷ്ടപ്പെടുന്നില്ല, ആകെ salariye കുറിച്ച മാത്രമേ ചിന്തിക്കുന്നുന്നു...


അപ്പൊ ജീവിതത്തിൽ എല്ലാത്തിനേം പ്രണയിച്ചാൽ നമുക് എന്തേലുമൊക്കെ നേടാൻ പറ്റും..

Comments

Post a Comment

Popular posts from this blog

നിശബ്ദ ചൈതന്യം

രാവിലെ വീടിനു താഴത്തുള്ള അമ്പലത്തിൽ പോയ്. അയ്യപ്പനാണ് അവിടുത്തെ പ്രധാന മൂർത്തി. തുല്യ പ്രാധാന്യത്തിൽ ശിവനും ഉണ്ട്. അമ്പലത്തിന്റെ വലത് വശത്തായി  ആയി പുതിയ ശ്രീകോവിൽ നിർമിക്കാൻ തുടങ്ങുന്നു. പ്രകൃതിയുമായി ഇഴുകി ചേർന്ന് നിൽക്കുന്ന അമ്പലത്തെ അവിടെ നിന്ന് പറിച്ചു പുതിയ നിർമ്മിതിയ്ക്കുള്ളിലേക് മാറ്റുന്നു.  പണ്ട് ആദ്യമായി ഈ അമ്പലം കാണുമ്പൊൾ ഒരു വലിയ പറമ്പിന്റെ നടുവിലായി ഒരു ചെറിയ ക്ഷേത്രം. ഒരു വശത്തു കയ്യാല മതിൽ അതിൽ പച്ച പായലുo പിടിച് കിടക്കുന്നുണ്ടാരുന്നു അതിൽ ചെറിയ ചെടികൾ വളർന്ന് നിൽക്കുന്നു , മറു വശത്തു പാടശേഖരം. അമ്പലത്തിനോട് ചേർന്ന് ഒരു വലിയ കാവുണ്ട്, കാവിനുള്ളിൽ ഒരു നാഗത്തറ ഉണ്ട്. മരങ്ങളും ചെടികളും കാട്ടുവള്ളികളും ഇടപിണഞ്ഞു കിടക്കുന്ന ആ കാവിലെ നാഗത്തറയിൽ നാഗത്താന്മാരുടെ മുകളിൽ മഞ്ഞൾ തൂക്കിയിരിക്കുന്നു. അത് മഞ്ഞിൻ കണങ്ങൾ വീണു നനഞ് കടും മഞ്ഞ ആയിരിക്കുന്നു. അതിന് മുൻപിൽ കല്ലിൽ കൊത്തിയ ചെറിയ  വിളക്കും ഉണ്ട്. ശാന്തത പൂണ്ടു കിടക്കുന്ന കാവിൽ കിളികളുടെ ശബ്ദം മാത്രം വല്ലപ്പോഴും കേൾക്കാം.  കാവിനോട്  ചേർന്ന് കല്ല് വെട്ടിയ പടവുകളുള്ള അമ്പല കുളം ഉണ്ട്, നിറയെ മീനുകൾ ഉള്ള ആ കുള...

ഡിസംബറിൽ കണ്ട നീല നിറമുള്ള കുട്ടി

2013 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാങ്കാലം. ഞാൻ  ഡൽഹിയിൽ ഫോർട്ടിസ് ജെസ്സാ റാം ഹോസ്പിറ്റലിൽ എമർജൻസി കേറിയിൽ  സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുന്നു. അന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അടുത്ത ഷിഫ്റ്റ് സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കാൻ നിൽക്കുന്നു. സമയം ഏതാണ്ട് 7:30  കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് ER ഇന്റെ കഥക് തള്ളി തുറന്നു കൊണ്ട് മൂന്നു നാല് പേര് ഓടി വരുന്നു, മുൻപിൽ ഓടി വരുന്ന ആളുടെ കയ്യിൽ തുണിയിൽ പൊതിഞ്ഞ ഒരു കൊച്ചു കുട്ടി. അയാൾ ഓടി വന്നു ആദ്യo കണ്ട സ്റ്റാഫിന്റെ അടുത്ത ഹിന്ദിയിൽ രക്ഷിക്കണേ..! എന്ന് പറഞ്ഞു കരഞ്ഞു. കുഞ്ഞിനെ എടുത്ത് കൊണ്ട് കരയുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ അവിടേക്കു ഓടിയെത്തി കൂടെ അവിടെ നിന്ന ഞങ്ങളും. കുഞ്ഞിനെ എമർജൻസി ബെഡിൽ കിടത്തി പൊതിഞ്ഞുവെച്ച തുണി അഴിച്ചു മാറ്റി  കണ്ടപ്പോൾ ഞങ്ങളുടെ എല്ലാരുടേം മനസ് പതറിപ്പോയി. എട്ട് മാസം പ്രായം വരുന്ന ഒരു ആൺ കുട്ടി, കണ്ണുകൾ അടഞ്ഞിരിക്കുന്നു ശരീരം തണുത്ത ഉറച്ചിരിക്കുന്നു, അമ്മെ എന്നെ എടുക്കു എന്ന് പറയുന്നപോലെ കൈകൾ മുകളിലേക്കു നീട്ടിപിടിച്ചിരിക്കുന്നു. ചുണ്ടുകൾ  വരണ്ട് ഉണങ്ങി ഇരിക്കുന്നു.  അവന്റെ ശരീരം മുഴുക്കെ ...