2013 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാങ്കാലം. ഞാൻ ഡൽഹിയിൽ ഫോർട്ടിസ് ജെസ്സാ റാം ഹോസ്പിറ്റലിൽ എമർജൻസി കേറിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുന്നു. അന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അടുത്ത ഷിഫ്റ്റ് സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കാൻ നിൽക്കുന്നു. സമയം ഏതാണ്ട് 7:30 കഴിഞ്ഞിരിക്കുന്നു.
പെട്ടെന്ന് ER ഇന്റെ കഥക് തള്ളി തുറന്നു കൊണ്ട് മൂന്നു നാല് പേര് ഓടി വരുന്നു, മുൻപിൽ ഓടി വരുന്ന ആളുടെ കയ്യിൽ തുണിയിൽ പൊതിഞ്ഞ ഒരു കൊച്ചു കുട്ടി. അയാൾ ഓടി വന്നു ആദ്യo കണ്ട സ്റ്റാഫിന്റെ അടുത്ത ഹിന്ദിയിൽ രക്ഷിക്കണേ..! എന്ന് പറഞ്ഞു കരഞ്ഞു. കുഞ്ഞിനെ എടുത്ത് കൊണ്ട് കരയുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ അവിടേക്കു ഓടിയെത്തി കൂടെ അവിടെ നിന്ന ഞങ്ങളും.
കുഞ്ഞിനെ എമർജൻസി ബെഡിൽ കിടത്തി പൊതിഞ്ഞുവെച്ച തുണി അഴിച്ചു മാറ്റി കണ്ടപ്പോൾ ഞങ്ങളുടെ എല്ലാരുടേം മനസ് പതറിപ്പോയി. എട്ട് മാസം പ്രായം വരുന്ന ഒരു ആൺ കുട്ടി, കണ്ണുകൾ അടഞ്ഞിരിക്കുന്നു ശരീരം തണുത്ത ഉറച്ചിരിക്കുന്നു, അമ്മെ എന്നെ എടുക്കു എന്ന് പറയുന്നപോലെ കൈകൾ മുകളിലേക്കു നീട്ടിപിടിച്ചിരിക്കുന്നു. ചുണ്ടുകൾ വരണ്ട് ഉണങ്ങി ഇരിക്കുന്നു. അവന്റെ ശരീരം മുഴുക്കെ നീല നിറം പടർന്നിരിക്കുന്നു...!
ആ പതർച്ചയിൽ നിന്നും ഞെട്ടിയുണർന്ന പോലെ ഡോക്ടർ അലറി " CALL CODE BLUE ", എമർജൻസി സിറ്റുവേഷൻ അലെർട് ചെയ്യുന്ന കോഡ്.
വളരെ പെട്ടെന്ന് തന്നെ എമർജൻസി മാനേജ്‌മന്റ് ടീം എത്തി, ആ കുഞ്ഞു ശരീരത്തിൽ ജീവന്റെ ഒരു ചെറിയ ഒരംശമെങ്കിലും ഉണ്ടോ എന്ന് പരതി..ഉണ്ടാകണേ ഞങ്ങൾ ഓരോരുത്തരും പ്രാർത്ഥിച്ചു. ആ തണുത്ത ഉറഞ്ഞ ശരീരത്തിൽ അവസാനത്തെ ഉറപ്പിനായി.. ആ കുഞ്ഞു ഹൃദയത്തിൽ ഒരു ചെറിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാൻ എലെക്ട്രോകാർഡിയോഗ്രാം സെൻസറുകൾ കടുപ്പിച്ചു... പ്രതീക്ഷകൾ ഒന്നുമില്ലെങ്കിലും എല്ലാരും തൊട്ടടുത്ത സ്‌ക്രീനിലേക് നോക്കി, ഒരു നേരിയ വര മാത്രം.
അപ്പോഴും പ്രതീക്ഷ കൈവിടാതെ ആ മുറിയുടെ ഒരു കോണിൽ ആ കുഞ്ഞിനെ എടുത്തോണ്ട് ഓടി വന്ന അച്ഛൻ നിൽപ്പുണ്ടാരുന്നു. നിറഞ്ഞൊഴുകുന്ന ആ കണ്ണുകൾ അപ്പോഴും ഡോക്ടറെ തന്നെ നോക്കി നിൽക്കുകയാരുന്നു. ഡോക്ടർ വേദനയോടെ തന്നെ അയാളെ അറിയിച്ചു ഇനി പ്രതീക്ഷകൾ ഒന്നും വേണ്ട എന്ന്.
രാത്രിയിൽ ഉറക്കുന്നതിനു മുൻപ് അവന്റെ അമ്മ അവനു പാല് കൊടുത്തിരുന്ന, ആ പാല് തൊണ്ടയിൽ കുടുങ്ങുയാണത്രെ ആവന് ജീവൻ നഷ്ട്ടമായഅത്. ഉറക്കത്തിനിടയിൽ അവന്റെ അമ്മയോ അച്ഛനോ അറിയാതെ മരണം അവനേം അപഹരിച്ചുകൊണ്ട് പോയ്. പാല് തൊണ്ടയിൽ കുടുങ്ങിയപ്പോ അവൻ അമ്മെ എന്ന് വിളിക്കാൻ ശ്രമിച്ചിട്ടുണ്ടാവും എടുക്കുവാൻ വേണ്ടി കൈകൾ നീട്ടിയിട്ടുണ്ടാവും ഒരു ശബ്ദവും പുറപ്പെടുവിക്കാനാവാതെ നിശബ്ദമായി കിടന്നിട്ടുണ്ടാവും.
അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ സാഗർ കോട്ടപ്പുറം പറയുന്ന പോലെ മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്. അതെ വഴിതെറ്റി വരുന്ന രംഗബോധമില്ലാത്ത ഒരു കോമാളി. ആ അമ്മയ്ക്കുമച്ഛനും അവൻ നാളത്തെ പ്രതീക്ഷയായിരുന്നു സ്വപ്നമായിരുന്നു. നാളെ രാവിലെ ഉണരും എന്ന പ്രതീക്ഷയിടെയാണ് അവനെ ഉറക്കിയത്. അമ്മ സ്നേഹത്തോടെ കരുതലോടെ സ്വന്തം മാറിൽ നിന്നും കൊടുത്ത പാല് തന്നെയാണ് അവന്റെ ജീവനെ അപഹരിക്കാൻ ആ ക്രൂരനായ കോമാളി ഉപയോഗിച്ചത്.
നീല നിറത്തിലുള്ള ആ കുഞ്ഞു ശരീരം മറ്റൊരു തുണിയിൽ പൊതിഞ്ഞു കൊടുക്കുമ്പോഴും ഞാൻ ചിന്തിച്ചത് അങ്ങ് ദൂരെ ആരും കാണാത്ത അദൃശ്യമായ ഒരിടത്തിരുന്ന അവൻ ഇപ്പോഴും അമ്മയുടെ പാലിന് വേണ്ടി കരയുന്നുണ്ടാവും.
എന്റെ മനസ്സിൽ ഒരിക്കലും മായാത്ത ആ കാഴ്ച കാലങ്ങൾ ഏറെ കഴിഞ്ഞു ഇപ്പോഴും ഓർക്കുമ്പോൾ എന്റെ തൊണ്ടയിൽ ഒരു വേദന അനുഭവപ്പെടും.....
Good....keep on writing...
ReplyDeleteAs said earlier, ways to go ahead.. Keep up the good work👍
ReplyDeleteപൊളിച്ചു.....
ReplyDeleteപൊളി സാനം..
So sad to remember those kinds of experiences in our profession
ReplyDelete