Skip to main content

ഡിസംബറിൽ കണ്ട നീല നിറമുള്ള കുട്ടി


2013 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാങ്കാലം. ഞാൻ  ഡൽഹിയിൽ ഫോർട്ടിസ് ജെസ്സാ റാം ഹോസ്പിറ്റലിൽ എമർജൻസി കേറിയിൽ  സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുന്നു. അന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അടുത്ത ഷിഫ്റ്റ് സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കാൻ നിൽക്കുന്നു. സമയം ഏതാണ്ട് 7:30  കഴിഞ്ഞിരിക്കുന്നു.

പെട്ടെന്ന് ER ഇന്റെ കഥക് തള്ളി തുറന്നു കൊണ്ട് മൂന്നു നാല് പേര് ഓടി വരുന്നു, മുൻപിൽ ഓടി വരുന്ന ആളുടെ കയ്യിൽ തുണിയിൽ പൊതിഞ്ഞ ഒരു കൊച്ചു കുട്ടി. അയാൾ ഓടി വന്നു ആദ്യo കണ്ട സ്റ്റാഫിന്റെ അടുത്ത ഹിന്ദിയിൽ രക്ഷിക്കണേ..! എന്ന് പറഞ്ഞു കരഞ്ഞു. കുഞ്ഞിനെ എടുത്ത് കൊണ്ട് കരയുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ അവിടേക്കു ഓടിയെത്തി കൂടെ അവിടെ നിന്ന ഞങ്ങളും.

കുഞ്ഞിനെ എമർജൻസി ബെഡിൽ കിടത്തി പൊതിഞ്ഞുവെച്ച തുണി അഴിച്ചു മാറ്റി  കണ്ടപ്പോൾ ഞങ്ങളുടെ എല്ലാരുടേം മനസ് പതറിപ്പോയി. എട്ട് മാസം പ്രായം വരുന്ന ഒരു ആൺ കുട്ടി, കണ്ണുകൾ അടഞ്ഞിരിക്കുന്നു ശരീരം തണുത്ത ഉറച്ചിരിക്കുന്നു, അമ്മെ എന്നെ എടുക്കു എന്ന് പറയുന്നപോലെ കൈകൾ മുകളിലേക്കു നീട്ടിപിടിച്ചിരിക്കുന്നു. ചുണ്ടുകൾ  വരണ്ട് ഉണങ്ങി ഇരിക്കുന്നു.  അവന്റെ ശരീരം മുഴുക്കെ നീല നിറം പടർന്നിരിക്കുന്നു...!

ആ പതർച്ചയിൽ നിന്നും ഞെട്ടിയുണർന്ന പോലെ ഡോക്ടർ അലറി " CALL CODE BLUE ", എമർജൻസി സിറ്റുവേഷൻ അലെർട് ചെയ്യുന്ന കോഡ്.

വളരെ പെട്ടെന്ന് തന്നെ എമർജൻസി മാനേജ്‌മന്റ് ടീം എത്തി, ആ കുഞ്ഞു ശരീരത്തിൽ ജീവന്റെ ഒരു ചെറിയ ഒരംശമെങ്കിലും ഉണ്ടോ എന്ന് പരതി..ഉണ്ടാകണേ ഞങ്ങൾ ഓരോരുത്തരും പ്രാർത്ഥിച്ചു. ആ തണുത്ത ഉറഞ്ഞ  ശരീരത്തിൽ അവസാനത്തെ ഉറപ്പിനായി.. ആ കുഞ്ഞു ഹൃദയത്തിൽ ഒരു ചെറിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാൻ എലെക്ട്രോകാർഡിയോഗ്രാം സെൻസറുകൾ കടുപ്പിച്ചു... പ്രതീക്ഷകൾ  ഒന്നുമില്ലെങ്കിലും എല്ലാരും തൊട്ടടുത്ത ‌സ്‌ക്രീനിലേക്  നോക്കി, ഒരു നേരിയ വര മാത്രം.

അപ്പോഴും പ്രതീക്ഷ കൈവിടാതെ  ആ മുറിയുടെ ഒരു കോണിൽ ആ കുഞ്ഞിനെ എടുത്തോണ്ട് ഓടി വന്ന അച്ഛൻ നിൽപ്പുണ്ടാരുന്നു. നിറഞ്ഞൊഴുകുന്ന  ആ കണ്ണുകൾ അപ്പോഴും ഡോക്ടറെ തന്നെ നോക്കി നിൽക്കുകയാരുന്നു. ഡോക്ടർ വേദനയോടെ തന്നെ  അയാളെ അറിയിച്ചു ഇനി പ്രതീക്ഷകൾ  ഒന്നും വേണ്ട എന്ന്.

രാത്രിയിൽ ഉറക്കുന്നതിനു  മുൻപ് അവന്റെ അമ്മ അവനു പാല് കൊടുത്തിരുന്ന, ആ പാല് തൊണ്ടയിൽ കുടുങ്ങുയാണത്രെ ആവന്  ജീവൻ നഷ്ട്ടമായഅത്. ഉറക്കത്തിനിടയിൽ അവന്റെ അമ്മയോ അച്ഛനോ അറിയാതെ മരണം അവനേം അപഹരിച്ചുകൊണ്ട് പോയ്. പാല് തൊണ്ടയിൽ കുടുങ്ങിയപ്പോ അവൻ അമ്മെ എന്ന് വിളിക്കാൻ ശ്രമിച്ചിട്ടുണ്ടാവും  എടുക്കുവാൻ വേണ്ടി കൈകൾ നീട്ടിയിട്ടുണ്ടാവും  ഒരു ശബ്ദവും പുറപ്പെടുവിക്കാനാവാതെ നിശബ്ദമായി കിടന്നിട്ടുണ്ടാവും.

അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ സാഗർ കോട്ടപ്പുറം പറയുന്ന പോലെ മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്. അതെ  വഴിതെറ്റി വരുന്ന രംഗബോധമില്ലാത്ത ഒരു കോമാളി. ആ അമ്മയ്ക്കുമച്ഛനും അവൻ നാളത്തെ പ്രതീക്ഷയായിരുന്നു സ്വപ്നമായിരുന്നു. നാളെ രാവിലെ ഉണരും എന്ന പ്രതീക്ഷയിടെയാണ് അവനെ ഉറക്കിയത്. അമ്മ സ്നേഹത്തോടെ കരുതലോടെ സ്വന്തം മാറിൽ നിന്നും കൊടുത്ത പാല് തന്നെയാണ് അവന്റെ ജീവനെ അപഹരിക്കാൻ ആ ക്രൂരനായ കോമാളി ഉപയോഗിച്ചത്.

നീല നിറത്തിലുള്ള ആ കുഞ്ഞു ശരീരം മറ്റൊരു തുണിയിൽ പൊതിഞ്ഞു കൊടുക്കുമ്പോഴും ഞാൻ ചിന്തിച്ചത് അങ്ങ് ദൂരെ ആരും കാണാത്ത അദൃശ്യമായ ഒരിടത്തിരുന്ന അവൻ ഇപ്പോഴും അമ്മയുടെ പാലിന് വേണ്ടി കരയുന്നുണ്ടാവും.

എന്റെ മനസ്സിൽ ഒരിക്കലും മായാത്ത ആ കാഴ്ച കാലങ്ങൾ ഏറെ കഴിഞ്ഞു ഇപ്പോഴും  ഓർക്കുമ്പോൾ എന്റെ തൊണ്ടയിൽ ഒരു വേദന അനുഭവപ്പെടും.....




Comments

  1. As said earlier, ways to go ahead.. Keep up the good work👍

    ReplyDelete
  2. പൊളിച്ചു.....
    പൊളി സാനം..

    ReplyDelete
  3. So sad to remember those kinds of experiences in our profession

    ReplyDelete

Post a Comment

Popular posts from this blog

നിശബ്ദ ചൈതന്യം

രാവിലെ വീടിനു താഴത്തുള്ള അമ്പലത്തിൽ പോയ്. അയ്യപ്പനാണ് അവിടുത്തെ പ്രധാന മൂർത്തി. തുല്യ പ്രാധാന്യത്തിൽ ശിവനും ഉണ്ട്. അമ്പലത്തിന്റെ വലത് വശത്തായി  ആയി പുതിയ ശ്രീകോവിൽ നിർമിക്കാൻ തുടങ്ങുന്നു. പ്രകൃതിയുമായി ഇഴുകി ചേർന്ന് നിൽക്കുന്ന അമ്പലത്തെ അവിടെ നിന്ന് പറിച്ചു പുതിയ നിർമ്മിതിയ്ക്കുള്ളിലേക് മാറ്റുന്നു.  പണ്ട് ആദ്യമായി ഈ അമ്പലം കാണുമ്പൊൾ ഒരു വലിയ പറമ്പിന്റെ നടുവിലായി ഒരു ചെറിയ ക്ഷേത്രം. ഒരു വശത്തു കയ്യാല മതിൽ അതിൽ പച്ച പായലുo പിടിച് കിടക്കുന്നുണ്ടാരുന്നു അതിൽ ചെറിയ ചെടികൾ വളർന്ന് നിൽക്കുന്നു , മറു വശത്തു പാടശേഖരം. അമ്പലത്തിനോട് ചേർന്ന് ഒരു വലിയ കാവുണ്ട്, കാവിനുള്ളിൽ ഒരു നാഗത്തറ ഉണ്ട്. മരങ്ങളും ചെടികളും കാട്ടുവള്ളികളും ഇടപിണഞ്ഞു കിടക്കുന്ന ആ കാവിലെ നാഗത്തറയിൽ നാഗത്താന്മാരുടെ മുകളിൽ മഞ്ഞൾ തൂക്കിയിരിക്കുന്നു. അത് മഞ്ഞിൻ കണങ്ങൾ വീണു നനഞ് കടും മഞ്ഞ ആയിരിക്കുന്നു. അതിന് മുൻപിൽ കല്ലിൽ കൊത്തിയ ചെറിയ  വിളക്കും ഉണ്ട്. ശാന്തത പൂണ്ടു കിടക്കുന്ന കാവിൽ കിളികളുടെ ശബ്ദം മാത്രം വല്ലപ്പോഴും കേൾക്കാം.  കാവിനോട്  ചേർന്ന് കല്ല് വെട്ടിയ പടവുകളുള്ള അമ്പല കുളം ഉണ്ട്, നിറയെ മീനുകൾ ഉള്ള ആ കുള...

ആകാശത്തു നിന്നും ഭൂമിയിലേക്കു ചാടിയവൻ

ഡാ ചെക്കൻ ചാടി കേട്ട... വിനു എന്നെ റിയാസിന്റെ ഫേസ്ബൂക് കാണിച്ച തന്നു. ദാണ്ട് ചെക്കൻ SKY DIVE ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തേക്കുന്നു. ചെക്കൻ പൊളിച്ചു...ഒരുപാടു നാളത്തെ അവന്റെ DERAM... അല്ലേലും ഇവന് വേറെ ആരും ചെയ്യാത്ത കാര്യങ്ങള് ചെയ്യാൻ ഒരു പ്രത്യേക താൽപ്പര്യം അണ്എന്ന് തോന്നിയിട്ടുണ്.പണ്ട് ഞങ്ങൾ എല്ലാരും ജദ്ദാഫ് കമ്പനി ആക്കിക്കോമോഡേഷനിൽ താമസിക്കുമ്പോ അളിയൻ ഒറ്റക് ഇന്ത്യ മൊത്തോം കറങ്ങിയ കഥ പറഞ്ഞു ഞങ്ങളെ ഒന്ന് ഞെട്ടിച്ചിട്ടുണ്ട്. ലീവിന് നാട്ടിൽ പോയ് എന്നിട് ഡെൽഹിൽ ഫ്രണ്ടിന്റെ കല്യാണത്തിന് പോവാന് എന്ന് പറഞ്ഞു ഇറങ്ങി. ട്രെയിൻ കേറി ഹൈദ്രബാദ് അവിടുന്ന് ബോംബെ പിന്നെ അവിടുന്ന് ഏതോ മഞ്ഞു നിറഞ്ഞ ഏതോ സ്ഥലത്തേക്കു{സ്ഥല പേര് ഞാൻ മറന്നു പോയ്}.ഒറ്റക് യാത്ര ചെയ്യുന്നത് ഒരു രാസമാണത്രെ. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പരമാവധി പുറത്തു നിന്നുള്ള ഫുഡ് ഒക്കെ അവോയ്ഡ് ചെയ്ത് വീട്ടിൽ നിന്നും കൊടുത്തുവിട്ട വറുത്ത ബീഫും ചിപ്സും ബ്രെഡും ഒക്കെ കാഴ്ച്ചയുള്ള ഒരു adventurous യാത്ര...വേറെ ഒരു ദിവസം എവിടുന്നോ ബാഗും തൂകി കേറി വരുന്നു ചോദിച്ചപ്പോ ഒന്ന് ജോർജിയ വരെ പോയതാണ് എന്ന്....ചെക്കന് യാത്രകൾ എന്ന് പറയുന്നത...