Skip to main content

ദൈവം ഒരു മാങ്ങയാണ് ..............

വെറുതെ മനസ്സിൽ തോന്നിയ ഒരാശയം.....ഇതു കേട്ടിട്ട് നിനക്കു എന്തോ തോന്നി എന്ന് തൊട്ടടുത്ത ഇരുന്ന ലിസിയോട് ചോദിച്ചു ...നീ ഇങ്ങനെ ദൈവത്തെ കളിയാക്കിക്കോ എന്ന് അവൾ  ആദ്യം പറഞ്ഞു ......ഓ മാങ്ങയ്ക് മധുരം ആണെല്ലോ അതാണല്ലേ...എന്നായി പിന്നെ.

എവിടെ നിന്നോ കറങ്ങി തിരിഞ്ഞു വന്ന ഫെബിയോട് ചോദിച്ചപ്പോ ആലോചിച്ചിട് ഇപ്പൊ വരാം എന്ന്  പറഞ്ഞു പോയ അളിയനേം  കാണാനില്ല...

അല്ല മാഷേ ..എനിക്കെന്താ ഇങ്ങനെ തോന്നിയത് ...മാങ്ങാ... നല്ല മധുരമുള്ള എല്ലാവരും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു പഴം. ഇങ്ങു ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള മ്മടെ കൊച്ചു കേരളത്തിൽ മ്മുടെ വീട്ടിൽ നട്ടുവളർത്തിയ മാവിൽ ഉണ്ടായ മധുരമുള്ള പഴത്തെ 'മാമ്പഴം' എന്നും 'മാങ്ങാ' എന്നൊക്കെ  വിളിക്കും, ഇത് നമ്മുടെ തൊട്ടടുത്ത തമിഴ് നാട്ടിൽ ചെന്നാലോ അവിടെ ഇത് "മാങ്ക", അങ്ങ്  വടക്കേ ഇന്ത്യയിൽ ചെന്നാൽ അവർക്ക് ഇത് "ആം" ആണത്രേ... ഇനി അങ്ങ് ഇംഗ്ലീഷ്കാരോട് ചോദിച്ചാലോ , ഇത് 'മംഗോ' ആണെന്ന് ഒരു കൂസലും ഇല്ലാതെ പറയും... എന്താല്ലേ ... ഒരേ തൈ അത് ദേശവും ഭാഷയും മാറുമ്പോ, അത് വളരുന്ന മണ്ണും ഒക്കെ മാറുമ്പോ, അതിനെ വിളിക്കുന്ന പേര് മാറുന്നു, എന്തൊക്കെ മാറിയാലും ആ തയ് വളർന്നു മാവ് ആയാൽ പിന്നെ  അതിൽ ഉണ്ടാവുന്നത് മാങ്ങാ തന്നെ അല്ലെ, അത് കഴിക്കുമ്പോ മധുരവും....

ഇത് തന്നെയല്ലേ മാഷേ....ഈ  ദൈവത്തിൻറെ  കാര്യത്തിലും സംഭവിക്കുന്നത്. ഈ ദൈവം എന്ന ആശയം ഉടലെടുത്തത് എങ്ങനെയാണെന്നു എവിടെ നിന്നാണെന്നോ എന്നൊന്നും അറിയില്ല. പക്ഷെ ദൈവം എന്ന ഒരേ ആശയം പല ഭാഷകളിൽ എത്തിയപ്പോ ദൈവത്തിന്റെ പേരും മാറി , ആരാധന രീതിയും മാറി. മതം എന്ന ചിന്ത വ്യത്യസ്ത ദേശങ്ങളിലെ വ്യത്യസ്ത സംസ്കാരത്തിൽ നിന്നും ഉടലെടുത്തതാണെന്ന് തോന്നുന്നു. ഒരേ മാവിന്റെ തൈ പല ദേശത്തു  നാട്ടു പല വളങ്ങൾ ഇട്ടു പല അരുവികളിലെ വെള്ളം ഒഴിച്ച് വളർത്തിയാലും, അതിലെ മാങ്ങയെ ഏത് പേര് ഇട്ടു അങ്ങ് വിളിച്ചാലും.. അത് ഞങ്ങളുടെ തോട്ടത്തിലെ മരമാണ് എന്നാരൊക്കെ പറഞ്ഞാലും അതിലുണ്ടാവുന്ന  മാമ്പഴത്തിനു ഒരേ രുചിയെ ഉള്ളു .........മധുരം. അതുപോലെ തന്നെ ദൈവത്തിനും ഒരേ ഭാവമേ ഉള്ളു ...സ്നേഹം...

ഈ അടുത്തിടെക് NETFLIX-ൽ "MESSIAH"എന്നൊരു വെബ് സീരീസ് കണ്ടു.പല കാഴ്ചപ്പാടുകൾ ഉള്ള നല്ല ആശയം ഉള്ള ഒരു സീരീസ്. അതിൽ ഒരു ദിവസം ആളുകളുടെ ഇടയിൽ ഒരു ചെറുപ്പക്കാരൻ എത്തുന്നു. അവൻ കുറെ ആളുകളോട് നന്മ തിന്മകളെ കുറിച്ചു സംസാരിക്കുന്നു..കുറെ  ആളുകൾ അത് കേൾക്കുന്നു കുറെ പേര് അവനെ കളിയാക്കുന്നു, എതിർക്കുന്നു. ദിവസങ്ങൾ കഴിയുംതോറും അവനെ കേൾക്കാൻ ആളുകൾ ഏറിവന്നു കൂട്ടത്തിൽ അവനെ എതിർക്കാനും വിമര്ശിക്കാനും അവൻ കള്ളൻ ആണ് എന്ന് പറഞ്ഞു കല്ലെറിയാനും ആളുകൾ ഉണ്ടായി. അവനോട് പെരു ചോദിച്ചപ്പോൾ  അവൻ "മെസ്സിഹ" എന്നാണ് പറഞ്ഞത്, അവൻ കാണിച്ച കുറച്ച അത്ഭുതങ്ങൾ  ചിലരെ അവന്റെ അനുയായികളാക്കി മറ്റു ചിലർ അവൻ മാജിക് അറിയാവുന്ന ഒരു തട്ടിപ്പുകാരൻ  മാത്രമാണ് എന്ന് പറഞ്ഞു . കഥ മുമ്പോട്ടു പോകുമ്പോൾ നമുക് മനസിലാകും അവൻ ഒരു മതത്തിന്റെ പേരും പറഞ്ഞിരുന്നില്ല അവൻ ആരാണ് എന്നും പറയുന്നില്ല എന്നാൽ ഓരോ മതക്കാർ അവനെ തങ്ങളുടെ ദൈവ പരിവേഷം കെട്ടിച്ചു  തങ്ങളുടെ മതത്തിന്റെ പേര് ചാർത്താൻ ശ്രമിച്ചു, അത് പതുക്കെ മതങ്ങൾ തമ്മിൽ അടിയുണ്ടാക്കാൻ വഴിവെച്ചു. .. ഈ വെബ്‌സെരിയസിലെ നായികാ ഒരു ടെൿറ്റക്റ്റീവ് ആണ്, അവൾ ഒരു റെസ്റ്റെന്റിൽ കോഫി കുടിച്ചുകൊണ്ടിരിക്കെ അവിടുത്തെ പാർട്ടൈം ജോലിക്കാരൻ ഒരു തീയോളജി STUDENT  ആണ് എന്ന് മനസിലാക്കി, സംസാരിക്കവെ അവനോട് Samuel P. Huntington- എഴുതിയ Clash of Civilizations-എന്ന ബുക്കിനെ പറ്റി പറയുന്നുണ്ട്....അതിൽ  പറയുന്നത് ഇനി വരാനിരിക്കുന്ന യുദ്ധങ്ങൾ മതത്തിന്റെ പേരിൽ ആകും എന്നാണ്.

അല്ല ഞാൻ ആലോചിക്കുന്നത് ഈ മതവും ദൈവവും തമ്മിൽ എങ്ങനെ പരസ്പര  ബന്ധം ഉണ്ടായി എന്നാണ്...ദൈവത്തെ ആരാധിക്കാൻ ഒരു മതം  വേണോ.. അല്ല ഒരു മതത്തിൽ ജനിച്ചതുകൊണ്ട് സ്ഥിരമായി അമ്പലത്തിലും പള്ളിയിലും പോകണം എന്നുണ്ടോ. എപ്പോഴോ മനസ്സിൽ വന്ന ഒരു കുസൃതി ആശയം... നാളെ രാവിലെ ഗുരുവായൂരപ്പൻ ആരുടെ എങ്കിലും സ്വപ്നത്തിൽ വന്നു പറയുവാണ്... സഹോ ഞാൻ കുറെ ആയി ഈ അമ്പല SETUP- ൽ ഇരുന്നു മടുത്തു...ഞാനെ നാളെ മുതൽ കുറച്ച ദിവസത്തേക്കു പള്ളിയും പട്ടക്കാരുമായി ഒന്നും കറങ്ങി നോക്കട്ടെ.... അല്ലേൽ യേശുദേവനോ നബി തിരുമേനിയെ ഇതുപോലെ കുറച്ചു ദിവസം ഒരു ബ്രേക്ക് എടുത്ത് അടുത്ത മതത്തിൽ ഒരു VACATION പൊളിച്ചിട്ടു വരാം എന്ന് പറയുന്നു.. ഈ സ്വപ്നം കണ്ട "സഹോ" ഇതെങ്ങാണം പുറത്തു പറഞ്ഞാൽ അവന്റെ അവസ്ഥ..."jiya jale jaa jale...."

മതത്തിൽ വിശ്വസിക്കുന്നവർക് തങ്ങളുടെ ദൈവത്തെ മറ്റു മതങ്ങളിൽ കാണാൻ ഇഷ്ട്ടമല്ല...അപ്പൊ അതിനർത്ഥം ദൈവങ്ങളെക്കാളും അവർക്കിഷ്ടം മതത്തെയാണ് എന്നല്ലേ...എന്നോട് ഏതൊക്കെ കേട്ടിട്ട് വിശ്വാസിയാണോ എന്ന് ചോദിച്ചാൽ...എൻറെ  മാഷെ ...ദൂരെ ഉള്ള എന്റെ വേണ്ടപ്പെട്ടവരെ ഞാൻ സ്നേഹിക്കുന്നവരെ ഒരദൃശ്യ ശക്തി സംരക്ഷിക്കുന്നുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സത്യം പറഞ്ഞാൽ അതുകൊണ്ട് എനിക്ക് കുറച്ച സമാധാനം കിട്ടും. അതുപോലെ തന്നെയാവണം മറ്റുള്ളവർക്കും........

ദൈവം സാന്ത്വനമാണ് സ്നേഹമാണ് ആശ്രയമാണ് ആശ്വാസമാണ്...അങ്ങനെ നല്ല മധുരമുള്ള ഒരു മാങ്ങയാണ്..പക്ഷെ അതിൽ തുരന്നു നശിപ്പിച്ചും ജീവിക്കുന്ന പുഴുക്കളാണ് മതം........

"AUM AMEN AMEEN''.....all are same .....

Comments

  1. Excellent buddy😍...... A very nice content 👍

    ReplyDelete
  2. Simply superb as always👏👏👏👌👌👌 Topic to be written in the present world 👍👍

    ReplyDelete
  3. Superb👌👌correct thought

    ReplyDelete

Post a Comment

Popular posts from this blog

നിശബ്ദ ചൈതന്യം

രാവിലെ വീടിനു താഴത്തുള്ള അമ്പലത്തിൽ പോയ്. അയ്യപ്പനാണ് അവിടുത്തെ പ്രധാന മൂർത്തി. തുല്യ പ്രാധാന്യത്തിൽ ശിവനും ഉണ്ട്. അമ്പലത്തിന്റെ വലത് വശത്തായി  ആയി പുതിയ ശ്രീകോവിൽ നിർമിക്കാൻ തുടങ്ങുന്നു. പ്രകൃതിയുമായി ഇഴുകി ചേർന്ന് നിൽക്കുന്ന അമ്പലത്തെ അവിടെ നിന്ന് പറിച്ചു പുതിയ നിർമ്മിതിയ്ക്കുള്ളിലേക് മാറ്റുന്നു.  പണ്ട് ആദ്യമായി ഈ അമ്പലം കാണുമ്പൊൾ ഒരു വലിയ പറമ്പിന്റെ നടുവിലായി ഒരു ചെറിയ ക്ഷേത്രം. ഒരു വശത്തു കയ്യാല മതിൽ അതിൽ പച്ച പായലുo പിടിച് കിടക്കുന്നുണ്ടാരുന്നു അതിൽ ചെറിയ ചെടികൾ വളർന്ന് നിൽക്കുന്നു , മറു വശത്തു പാടശേഖരം. അമ്പലത്തിനോട് ചേർന്ന് ഒരു വലിയ കാവുണ്ട്, കാവിനുള്ളിൽ ഒരു നാഗത്തറ ഉണ്ട്. മരങ്ങളും ചെടികളും കാട്ടുവള്ളികളും ഇടപിണഞ്ഞു കിടക്കുന്ന ആ കാവിലെ നാഗത്തറയിൽ നാഗത്താന്മാരുടെ മുകളിൽ മഞ്ഞൾ തൂക്കിയിരിക്കുന്നു. അത് മഞ്ഞിൻ കണങ്ങൾ വീണു നനഞ് കടും മഞ്ഞ ആയിരിക്കുന്നു. അതിന് മുൻപിൽ കല്ലിൽ കൊത്തിയ ചെറിയ  വിളക്കും ഉണ്ട്. ശാന്തത പൂണ്ടു കിടക്കുന്ന കാവിൽ കിളികളുടെ ശബ്ദം മാത്രം വല്ലപ്പോഴും കേൾക്കാം.  കാവിനോട്  ചേർന്ന് കല്ല് വെട്ടിയ പടവുകളുള്ള അമ്പല കുളം ഉണ്ട്, നിറയെ മീനുകൾ ഉള്ള ആ കുള...

പ്രണയം എന്ന മോട്ടിവേഷൻ

മോട്ടിവേഷനെ കുറിച്ച പലതും പലരും പറയണത് കേട്ടു, അതുപോലെ ആവണം, ഇതുപോലെ ആവണം, അതാണ് ഇതാണ്...... എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ "പ്രണയം ആണ്"... ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നിയാൽ നമ്മൾ ഇപ്പോഴും അവളെ  കുറിച്ച മാത്രമേ ആലോചിക്കൂ, അവൾക്  വേണ്ടി എന്ത് ചെയ്യാം, എങ്ങനെ impress ചെയ്യാം, എങ്ങനെ സ്വന്തമാക്കാം, അതിനു വേണ്ടി എത്ര സമയം ചിലവാക്കാനും, ഏതറ്റം വരെ പോകാനും നമ്മൾ തയ്യാറാണ്. അതിനു വേണ്ടി നമ്മളെ ആരും മോട്ടിവേറ്റും ചെയ്യേണ്ട, ഒന്നും പറഞ്ഞും തരേണ്ട. അപ്പോ നമ്മുടെ കാരൃർ devolop ആകാൻ നമുക് മോട്ടിവേഷൻ വേണം ആരേലും ഒക്കെ നമ്മളെ മോട്ടിവേറ്റ് ചെയ്തോണ്ട് ഇരിക്കണം, കാരണം നമ്മൾ കാരൃറിനെ അത്രമാത്രം ഇഷ്ടപ്പെടുന്നില്ല, ആകെ salariye കുറിച്ച മാത്രമേ ചിന്തിക്കുന്നുന്നു... അപ്പൊ ജീവിതത്തിൽ എല്ലാത്തിനേം പ്രണയിച്ചാൽ നമുക് എന്തേലുമൊക്കെ നേടാൻ പറ്റും..

ഡിസംബറിൽ കണ്ട നീല നിറമുള്ള കുട്ടി

2013 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാങ്കാലം. ഞാൻ  ഡൽഹിയിൽ ഫോർട്ടിസ് ജെസ്സാ റാം ഹോസ്പിറ്റലിൽ എമർജൻസി കേറിയിൽ  സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുന്നു. അന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അടുത്ത ഷിഫ്റ്റ് സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കാൻ നിൽക്കുന്നു. സമയം ഏതാണ്ട് 7:30  കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് ER ഇന്റെ കഥക് തള്ളി തുറന്നു കൊണ്ട് മൂന്നു നാല് പേര് ഓടി വരുന്നു, മുൻപിൽ ഓടി വരുന്ന ആളുടെ കയ്യിൽ തുണിയിൽ പൊതിഞ്ഞ ഒരു കൊച്ചു കുട്ടി. അയാൾ ഓടി വന്നു ആദ്യo കണ്ട സ്റ്റാഫിന്റെ അടുത്ത ഹിന്ദിയിൽ രക്ഷിക്കണേ..! എന്ന് പറഞ്ഞു കരഞ്ഞു. കുഞ്ഞിനെ എടുത്ത് കൊണ്ട് കരയുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ അവിടേക്കു ഓടിയെത്തി കൂടെ അവിടെ നിന്ന ഞങ്ങളും. കുഞ്ഞിനെ എമർജൻസി ബെഡിൽ കിടത്തി പൊതിഞ്ഞുവെച്ച തുണി അഴിച്ചു മാറ്റി  കണ്ടപ്പോൾ ഞങ്ങളുടെ എല്ലാരുടേം മനസ് പതറിപ്പോയി. എട്ട് മാസം പ്രായം വരുന്ന ഒരു ആൺ കുട്ടി, കണ്ണുകൾ അടഞ്ഞിരിക്കുന്നു ശരീരം തണുത്ത ഉറച്ചിരിക്കുന്നു, അമ്മെ എന്നെ എടുക്കു എന്ന് പറയുന്നപോലെ കൈകൾ മുകളിലേക്കു നീട്ടിപിടിച്ചിരിക്കുന്നു. ചുണ്ടുകൾ  വരണ്ട് ഉണങ്ങി ഇരിക്കുന്നു.  അവന്റെ ശരീരം മുഴുക്കെ ...