ഇന്ന് മെയ് 25 , ഇംഗ്ലീഷ് കലണ്ടർ അനുസ്സരിച് അമ്മയുടെ അൻപത്തി രണ്ടാം പിറന്നാൾ. നാട്ടിലാരുന്നേൽ രാവിലെ അമ്പലത്തിൽ പോയ് അമ്മയുടെ പേരിൽ ഒരു അർച്ചന നടത്താമായിരുന്നു. ഈ പിറന്നാളിന് ഒരു പ്രത്യേകത ഉണ്ട് ലോകം മൊത്തോം ലോക്ക് ഡൌൺ ആണ്, COVID-19 ആണ്, ഈ സമയം ഞാൻ അമ്മയുടെ അടുത്തു നിന്നും വളരെ ദൂരെ ആണ് എന്നുള്ള പേടി അമ്മക്ക് ഉണ്ട്.അമ്മയുടെ പ്രാർത്ഥനകൾ കൂടെ ഉള്ളപ്പോൾ എനിക്ക് കോവിഡിനെ പേടി തോന്നുന്നില്ല..
ഇപ്പൊ കഴിഞ്ഞ മാതൃ ദിനത്തിൽ M.P അബ്ദുസമദ് സമദാനി എന്ന ഒരു മുസ്ലിം പണ്ഡിതൻ 'അമ്മ' എന്ന വാക്കിൻറെ മഹത്വം പറയുന്ന ഒരു സ്‌പീച് ആരോ ഷെയർ ചെയ്തു കണ്ടു, ഒരു ഇംഗ്ലീഷ് പഴഞ്ചൊല്ലിനെ ഉദ്ധരിച്ചു കൊണ്ട് ആണ് അദ്ദേഹം സംസാരിച്ചത്, എല്ലാ മനുഷ്യന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രി ഉണ്ടാവും ആ സ്ത്രീ അവന്റെ അല്ലെൽ അവളുടെ 'അമ്മ' ആയിരിക്കും. വിജയത്തിന് 'അമ്മ അടുത്തു വേണം എന്നില്ല, 'അമ്മ എത്ര ദൂരത്തായാലും അമ്മയുടെ സ്നേഹം മാത്രം മതി നമ്മളെ ജീവിതത്തിൽ മുമ്പോട് നടത്തിക്കാൻ.ഒരിക്കലും വറ്റാത്ത ഒരിക്കലും കളഞ്ഞുപോകാത്ത പരിശുദ്ധമായ സ്നേഹം. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത സ്നേഹം.
ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ അമ്മക്ക് ഉണ്ട്. ഒന്നിലും പതറാതെ പിടിച്ചു നിന്നു . എല്ലാ അമ്മമാരേം പോലെ എന്റെ അമ്മയും ജീവിതത്തിൽ ഒരു പോരാളിയാണ്.ഒരുപാട് ജീവിത സാഹചര്യങ്ങളോട് പോരാടി വന്ന അമ്മയ്ക്ക് സ്വന്തം കാലിൽ നിൽക്കണം എന്ന ഒരു വാശി ഉണ്ട് .
ഞാൻ മുമ്പ് CM ഹോസ്പിറ്റലിൽ ജോലിചെയ്യുമ്പോൾ എനിക്ക് ഒരു ഒരു പ്രണയം ഉണ്ടാരുന്നു. ആ കുട്ടിയുടെ കല്യാണം എന്നെ ഒരുപാടു വിഷമിപ്പിച്ചു. കല്യാണ ദിവസം രാവിലെ 'അമ്മ എന്നോട് വളരെ CASUAL ആയി പറഞ്ഞു നമുക് അമ്പലത്തിൽ പോകാം എന്ന്.അന്ന് രാവിലെ കൊട്ടാരക്കര ഗണപതി അമ്പലത്തിൽ പോയ് പിന്നീട് അവിടുന്ന് തുമ്പമണ് അമ്മയുടെ വീട്ടിൽ പോയ് അങ്ങനെ ആ ദിവസം മുഴുവനും engaged ആയി. വൈകുന്നേരം ആയപ്പോൾ 'അമ്മ എന്നോട് പറഞ്ഞു നീ എന്ന് വളരെ disturbed ആയിരിക്കും എന്നെനിക്കറിയാം അതുകൊണ്ടാണ് ഈ ദിവസം മൊത്തോം engaged ആക്കിയത് എന്ന്.എനിക്ക് വളരെ അത്ഭുതം തോന്നി... "അമ്മ എന്നെ അത്രേം മനസിലാക്കുന്നു, ഞാൻ മാനസികമായി വളരെ അസ്വസ്ഥനാകാൻ സാധ്യത ഉള്ള ആ ദിവസം അമ്മ എന്നെ സപ്പോർട്ട് ചെയ്തു,,അതുകൊണ്ട് ആ വിഷമം എന്നെ അത്രേം ബാധിച്ചില്ല"... അമ്മമാർ മക്കളെ എത്രമാത്രം മനസിലാക്കുന്നു എന്നതിനുള്ള ഒരു ഉദാഹരണം മാത്രമാണ് ഇത് .
അമ്മമാർ മക്കൾക്ക് കൊടുക്കുന്ന സ്നേഹത്തിന്റെ ഒരംശംപോലും മക്കൾക്ക് തിരിച്ച കൊടുക്കാൻ സാധിക്കില്ല, എനിക്കും സാധിച്ചിട്ടില്ല...അതുപോലെ തന്നെ പപ്പയും....എനിക്ക് എല്ലാം ആദ്യമായി പരിചയപ്പെടുത്തി തന്നത് അമ്മയാണ്. ഈ ഭൂമിയെ, ദൈവങ്ങളെ, മതങ്ങളെ, സ്നേഹത്തെ , ഞാൻ സംസാരിക്കുന്ന ഭാഷയെ......
എന്റെ ജീവിതത്തിൽ ഇനി മറ്റാരെങ്കിലും ഒക്കെ കടന്നു വന്നേക്കാം, പക്ഷെ ഇപ്പൊ എനിക്ക് സ്വന്തം എന്ന് പറയാൻ അമ്മ മാത്രമേ ഉള്ളു...
ഒരിക്കലും സങ്കടപെടുത്തണം എന്ന് വിചാരിച്ചിട്ടില്ലെങ്കിലും ഞാൻ പലപ്പോഴായി അമ്മയെ സങ്കടപ്പെടുത്തിയിട്ടുണ്ട്.....ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല ഉറപ്പിച്ചു കൊണ്ട്......
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹത്തിനു ....
എന്റെ പിറന്നാൾ ആശംസകൾ.......
Comments
Post a Comment