ഡാ ചെക്കൻ ചാടി കേട്ട... വിനു എന്നെ റിയാസിന്റെ ഫേസ്ബൂക് കാണിച്ച തന്നു. ദാണ്ട് ചെക്കൻ SKY DIVE ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തേക്കുന്നു. ചെക്കൻ പൊളിച്ചു...ഒരുപാടു നാളത്തെ അവന്റെ DERAM...
അല്ലേലും ഇവന് വേറെ ആരും ചെയ്യാത്ത കാര്യങ്ങള് ചെയ്യാൻ ഒരു പ്രത്യേക താൽപ്പര്യം അണ്എന്ന് തോന്നിയിട്ടുണ്.പണ്ട് ഞങ്ങൾ എല്ലാരും ജദ്ദാഫ് കമ്പനി ആക്കിക്കോമോഡേഷനിൽ താമസിക്കുമ്പോ അളിയൻ ഒറ്റക് ഇന്ത്യ മൊത്തോം കറങ്ങിയ കഥ പറഞ്ഞു ഞങ്ങളെ ഒന്ന് ഞെട്ടിച്ചിട്ടുണ്ട്. ലീവിന് നാട്ടിൽ പോയ് എന്നിട് ഡെൽഹിൽ ഫ്രണ്ടിന്റെ കല്യാണത്തിന് പോവാന് എന്ന് പറഞ്ഞു ഇറങ്ങി. ട്രെയിൻ കേറി ഹൈദ്രബാദ് അവിടുന്ന് ബോംബെ പിന്നെ അവിടുന്ന് ഏതോ മഞ്ഞു നിറഞ്ഞ ഏതോ സ്ഥലത്തേക്കു{സ്ഥല പേര് ഞാൻ മറന്നു പോയ്}.ഒറ്റക് യാത്ര ചെയ്യുന്നത് ഒരു രാസമാണത്രെ. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പരമാവധി പുറത്തു നിന്നുള്ള ഫുഡ് ഒക്കെ അവോയ്ഡ് ചെയ്ത് വീട്ടിൽ നിന്നും കൊടുത്തുവിട്ട വറുത്ത ബീഫും ചിപ്സും ബ്രെഡും ഒക്കെ കാഴ്ച്ചയുള്ള ഒരു adventurous യാത്ര...വേറെ ഒരു ദിവസം എവിടുന്നോ ബാഗും തൂകി കേറി വരുന്നു ചോദിച്ചപ്പോ ഒന്ന് ജോർജിയ വരെ പോയതാണ് എന്ന്....ചെക്കന് യാത്രകൾ എന്ന് പറയുന്നത് ഒരുപാടു ഇഷ്ട്ടാണ്.....
ഇടക് അവന്റെ കൂടെ ചായ കുടിക്കാൻ പോകുന്ന പരുപാടി ഉണ്ടാരുന്നു...ത്രിശൂർ ശൈലിയിലുള്ള കുറെ കഥകൾ കേക്കാം..കുറച്ച തള്ള് കേറ്റുന്നുണ്ടോ എന്ന് ഇടക് ഡൌട്ട് അടിക്കാറുണ്ട്... ദുബൈയിലേക് വരുന്നതിനു മുൻപ് നാട്ടിൽ " free driving service " എന്ന മഹത്തായ സേവനം ചെയ്യുമരുന്നു അത്രേ, അതായത് വെറുതെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇരിക്കുമ്പോ വീട്ടുകാരോ കൂട്ടുകാരോ ആരേലും വന്നു "വാടാ നമുക് അവിടെ വരെ പോണം നീ വണ്ടി ഓടിക്കാൻ കൂടെ പോര് " എന്ന് വിളിച്ച കൊണ്ട് പോകും..അത് കൊണ്ട് കേരളത്തിൽ കുറെ സ്ഥലത്തു പോയി അവിടുന്നൊക്കെ നല്ല ഫുഡ് അടിക്കാൻ പറ്റിയിട്ടുണ്ട് എന്ന്....പയ്യന് അപ്പൊ കിട്ടിയ കഴിവ് ആണെന്ന് തോനുന്നു നല്ല ഫുഡ് കഴിച്ചിട് അത് വിലയിരുത്തുക എന്നത്...അവൻ ഫുഡിനെ കുറിച്ച പറയുമ്പോ നമുക് ഫുഡിന്റെ സ്റ്റാൻഡേർഡിനെ കുറിച്ച മനസിലാകും..
ചെക്കൻ ഒടുക്കത്തെ പോസിറ്റീവ് വൈബ് ആണ്..അവൻ ഒരിക്കൽ വായിക്കാൻ suggest ചെയ്ത ബുക്ക് ആണ് "തസ്കരൻ". ഒരുപാടു സുഹൃത്തുക്കൾ ഉള്ള അവനെ കുറിച്ച പറയാൻ മിക്കവാറും എല്ലാവര്ക്കും ഓരോ കഥകൾ ഉണ്ടാവും.
യാത്രകളെ പ്രണയിക്കുന്ന അവൻ കുറച്ചുദിവസം മുൻപ് ഒരു യാത്ര പോയ്, ഒരുപാട് ഉയരങ്ങളിലേക് ആയിരുന്നു ആ യാത്ര. അവന്റെ കൈ പിടിച്ച അത്രേം ഉയരത്തിലേക് അവനെ കൊണ്ടുപോയത് COVID19 എന്ന പ്രൊഫഷണൽ ആണ്. ഞാനും വിനുവും ഡ്യൂട്ടിയിൽ എന്തോ ഒരു സീരിയസ് DISCUSSION-ന്റെ ഇടക്ക് ആണ് അവൻ പറയുന്നത് റിയാസ് വെന്റിലേറ്ററിൽ ആണ് എന്ന്.. ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത് .....അവന്റെ കണ്ടിഷൻ കുറച്ച മോശമായി അവൻ കുറച്ച കഷ്ട്ടപെട്ടു. പക്ഷെ അവന്റെ ഉപ്പയുടേം ഉമ്മയുടേം സഹോദരന്റേം അവനു വേണ്ടി കാത്തിരിക്കുന്ന പെണ്ണിന്റേം പിന്നെ അവന്റെ സുഹൃത്തുക്കളുടേം അവനെ അറിയാവുന്നവരുടേം പ്രാർത്ഥനയുടെ ഭാരം COVID -19 ന്റെ കൈകൾക് താങ്ങാൻ ആയില്ല...പിന്നേം ഉയരത്തിലേക് പോകാൻ ശ്രമിക്കുമ്പോളും COVID -ന്റെ കൈകളിൽ ഭാരം കൂടി കൈകളിലെ പേശികൾ തളർന്നു അവന്റെ മേലുള്ള പിടുത്തം അയഞ്ഞു....ആ കഴുകൻ പിടിയിൽ നിന്നും അവൻ കുതറി മാറി താഴേക്ക് ചാടി.....
"വീണ്ടും അവൻ ചാടിയിരിക്കുന്നു അത്യുയരങ്ങളിൽ നിന്ന്, ആകാശത്തു നിന്ന്.....ഭൂമിയിലേക്കു എല്ലാവരുടേം മനസിലേക്കു...."
ഞാൻ ഇതെഴുതുമ്പോളും ജീവിതത്തിലേക്കു തിരിച്ചെത്തിയ അവനെ നേരിട് കണ്ടിട്ടില്ല...സംസാരിച്ചിട്ടില്ല ഒരു WHATSAPP മെസ്സേജ് മാത്രം അയച്ചു സുഖമാണോ എന്ന് ചോദിച്ചു..GULF NEWS ഷെയർ ചെയ്ത ASTER-ന്റെ ഒരു ട്വീറ്റിൽ ഹോസ്പിറ്റലിൽ നിന്നുള്ള റിയാസിന്റെ വീഡിയോ കണ്ടു..സന്തോഷം തോന്നി.HE IS LOOKING GREAT..അവനെ പരിചരിച്ച ഡോക്ടർസിനും നഴ്‌സിനും മനസ്സിൽ നന്ദി പറയുന്നു..
റിയാസ് നിനക്കു ഇനിയും ജീവിതത്തിന്റെ, കരിയറിന്റെ,പ്രണയത്തിന്റെ HEIGHTS-ലേക്ക് പറക്കാനും ഒരുപാടു യാത്ര ചെയ്യാനുമുള്ള ഭാഗ്യം ഉണ്ടാവട്ടെ..
ഒരിക്കൽ റിയാസിന്റെ WHATSAPP DP-യിൽ കണ്ട ഒരു വാചകം എഴുതികൊണ്ട് നിറുത്തുന്നു..
"TRAVEL FAR ENOUGH AND YOU WILL FIND YOURSELF"
സ്നേഹപൂർവ്വം
നികേഷ്............
Keep on your writing buddy...♥
ReplyDelete