Skip to main content

മനസിന് ഒരു ഫിൽറ്റർ വേണം..


                                                           
[9-april-2020]

ഇന്നലെ ഞാൻ യൂട്യൂബിൽ ജോസഫ്‌ന്റെ ഒരു വീഡിയോ കണ്ടപ്പോൾ അയാൾ പറഞ്ഞ ഒരു വാചകം ഉള്ളിൽ എവിടെയോ തടഞ്ഞു. " മനസിന് ഒരു ഫിൽറ്റർ വേണം...." മനോഹരമായ ഒരു വാചകo. ഞാൻ എന്റെ ജീവിതത്തിൽ പലപ്പോഴായി നടന്ന കാര്യങ്ങൾ വെറുതെ ഒന്നോർത്തു നോക്കി. അന്ന് ഞാൻ ഇതുപോലെ ഒരു ഫിൽറ്റർ മനസിന് അണിഞ്ഞിരുന്നെങ്കിൽ ചില പ്രണയങ്ങൾ നഷ്ടപെടില്ലാരുന്നു ചില ബന്ധങ്ങൾ ശിഥിലമാകില്ലാരുന്നു.തിരിച്ചെടുക്കാനാവാത്ത ചിലത് നഷ്ട്ടപെടില്ലാരുന്നു....

   ഞാനീ വാചകം "ഹൃദയത്തിനും മനസിനും ഫിൽറ്റർ വേണം" എന്ന് എഴുതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. മ്മടെ ഒരു ചെങ്ങായി കിണ്ണൻ അത് പൊക്കി ഗ്രൂപ്പിൽ ഇട്ടു കൂടെ ഒരു കമന്റും, മ്മടെ അടുത്ത ചെങ്ങായി അനുപ് കിണ്ണനെ ഏറ്റുപിടിച്ചു മ്മളെ ട്രോളാനും തുടങ്ങി.ഞാൻ കഷ്ടപ്പെട്ട് സാഹിതീകരിച്ചപ്പോ അത് ഹൃദയത്തിൽ ഓപ്പറേഷൻ ചെയ്തു വെക്കുന്ന ഫിൽറ്റർ ആണോ എന്ന് അവർക്കു ഡൌട്ട്. ഒരു ലോഡ് പുച്ഛം എന്റെ നേരെ...

  ശെരിക്കും ഈ  വാചകം കൊണ്ട് എനിക്ക് തോന്നിയത് നമ്മുടെ ചുറ്റും നമ്മളെ സ്വാധീനിക്കാനാവുന്ന നമ്മുടെ ബന്ധങ്ങളെ നശിപ്പിക്കാൻ പ്രാപ്തിയുള്ള ചിലതുണ്ട്, അതൊന്നും നമ്മുടെ മനസിലേക്കോ ചിന്തകളിലേക്കോ കയറാതെ നമ്മൾ തടയണം...ചില മാലിന്യ ചിന്തകൾ നമ്മുടെ മനസ്സിൽ തന്നെ ഉണ്ടാകുന്ന അതിനും നമ്മൾ ഒരു ഫിൽറ്റർ ഇട്ടു തടയണം ഇല്ലേൽ അത് നമ്മുടെ സംസാരത്തിൽ, പ്രവർത്തിയിൽ മുള്ളുകളായി പടർന്നു മറ്റുള്ളവരെ ആഴത്തിൽ മുറിവേൽപ്പിക്കാം.

  ഒരിക്കൽ വെറുതെ സംസാരിച്ചിരിക്കുമ്പോ എന്റെ ഒരു സുഹൃത് അബ്ദുൽ വഹാബ് എന്നോട് പറഞ്ഞു," നികേഷേ നമ്മൾ നമ്മുടെ ആഗ്രഹങ്ങൾക് ഒരു പരിധി ഉണ്ടാക്കണം. ഇവിടെ ദുബായിൽ നമ്മളെ ആകർഷിക്കുന്ന ഒരുപാടു കാര്യങ്ങൾ ഉണ്ട് എല്ലാം നമുക് വേണം എന്ന് തോന്നും ഏതൊക്കെ പക്ഷെ അതിന്റെ ഒക്കെ പുറകെ പോയാൽ നമ്മുടെ ക്യാഷ് കയ്യിന്നു പോകും നമ്മള് ഉള്ള വഴി തെറ്റി പെരുവഴിയാകും".. 

       അന്ന് അവൻ പറഞ്ഞതും ഈ ഫിൽറ്ററിനെ പറ്റി തന്നയല്ലേ.............


Comments

Post a Comment

Popular posts from this blog

ഡിസംബറിൽ കണ്ട നീല നിറമുള്ള കുട്ടി

2013 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാങ്കാലം. ഞാൻ  ഡൽഹിയിൽ ഫോർട്ടിസ് ജെസ്സാ റാം ഹോസ്പിറ്റലിൽ എമർജൻസി കേറിയിൽ  സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുന്നു. അന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അടുത്ത ഷിഫ്റ്റ് സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കാൻ നിൽക്കുന്നു. സമയം ഏതാണ്ട് 7:30  കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് ER ഇന്റെ കഥക് തള്ളി തുറന്നു കൊണ്ട് മൂന്നു നാല് പേര് ഓടി വരുന്നു, മുൻപിൽ ഓടി വരുന്ന ആളുടെ കയ്യിൽ തുണിയിൽ പൊതിഞ്ഞ ഒരു കൊച്ചു കുട്ടി. അയാൾ ഓടി വന്നു ആദ്യo കണ്ട സ്റ്റാഫിന്റെ അടുത്ത ഹിന്ദിയിൽ രക്ഷിക്കണേ..! എന്ന് പറഞ്ഞു കരഞ്ഞു. കുഞ്ഞിനെ എടുത്ത് കൊണ്ട് കരയുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ അവിടേക്കു ഓടിയെത്തി കൂടെ അവിടെ നിന്ന ഞങ്ങളും. കുഞ്ഞിനെ എമർജൻസി ബെഡിൽ കിടത്തി പൊതിഞ്ഞുവെച്ച തുണി അഴിച്ചു മാറ്റി  കണ്ടപ്പോൾ ഞങ്ങളുടെ എല്ലാരുടേം മനസ് പതറിപ്പോയി. എട്ട് മാസം പ്രായം വരുന്ന ഒരു ആൺ കുട്ടി, കണ്ണുകൾ അടഞ്ഞിരിക്കുന്നു ശരീരം തണുത്ത ഉറച്ചിരിക്കുന്നു, അമ്മെ എന്നെ എടുക്കു എന്ന് പറയുന്നപോലെ കൈകൾ മുകളിലേക്കു നീട്ടിപിടിച്ചിരിക്കുന്നു. ചുണ്ടുകൾ  വരണ്ട് ഉണങ്ങി ഇരിക്കുന്നു.  അവന്റെ ശരീരം മുഴുക്കെ ...

നിശബ്ദ ചൈതന്യം

രാവിലെ വീടിനു താഴത്തുള്ള അമ്പലത്തിൽ പോയ്. അയ്യപ്പനാണ് അവിടുത്തെ പ്രധാന മൂർത്തി. തുല്യ പ്രാധാന്യത്തിൽ ശിവനും ഉണ്ട്. അമ്പലത്തിന്റെ വലത് വശത്തായി  ആയി പുതിയ ശ്രീകോവിൽ നിർമിക്കാൻ തുടങ്ങുന്നു. പ്രകൃതിയുമായി ഇഴുകി ചേർന്ന് നിൽക്കുന്ന അമ്പലത്തെ അവിടെ നിന്ന് പറിച്ചു പുതിയ നിർമ്മിതിയ്ക്കുള്ളിലേക് മാറ്റുന്നു.  പണ്ട് ആദ്യമായി ഈ അമ്പലം കാണുമ്പൊൾ ഒരു വലിയ പറമ്പിന്റെ നടുവിലായി ഒരു ചെറിയ ക്ഷേത്രം. ഒരു വശത്തു കയ്യാല മതിൽ അതിൽ പച്ച പായലുo പിടിച് കിടക്കുന്നുണ്ടാരുന്നു അതിൽ ചെറിയ ചെടികൾ വളർന്ന് നിൽക്കുന്നു , മറു വശത്തു പാടശേഖരം. അമ്പലത്തിനോട് ചേർന്ന് ഒരു വലിയ കാവുണ്ട്, കാവിനുള്ളിൽ ഒരു നാഗത്തറ ഉണ്ട്. മരങ്ങളും ചെടികളും കാട്ടുവള്ളികളും ഇടപിണഞ്ഞു കിടക്കുന്ന ആ കാവിലെ നാഗത്തറയിൽ നാഗത്താന്മാരുടെ മുകളിൽ മഞ്ഞൾ തൂക്കിയിരിക്കുന്നു. അത് മഞ്ഞിൻ കണങ്ങൾ വീണു നനഞ് കടും മഞ്ഞ ആയിരിക്കുന്നു. അതിന് മുൻപിൽ കല്ലിൽ കൊത്തിയ ചെറിയ  വിളക്കും ഉണ്ട്. ശാന്തത പൂണ്ടു കിടക്കുന്ന കാവിൽ കിളികളുടെ ശബ്ദം മാത്രം വല്ലപ്പോഴും കേൾക്കാം.  കാവിനോട്  ചേർന്ന് കല്ല് വെട്ടിയ പടവുകളുള്ള അമ്പല കുളം ഉണ്ട്, നിറയെ മീനുകൾ ഉള്ള ആ കുള...

ദൈവം ഒരു മാങ്ങയാണ് ..............

വെറുതെ മനസ്സിൽ തോന്നിയ ഒരാശയം.....ഇതു കേട്ടിട്ട് നിനക്കു എന്തോ തോന്നി എന്ന് തൊട്ടടുത്ത ഇരുന്ന ലിസിയോട് ചോദിച്ചു ...നീ ഇങ്ങനെ ദൈവത്തെ കളിയാക്കിക്കോ എന്ന് അവൾ  ആദ്യം പറഞ്ഞു ......ഓ മാങ്ങയ്ക് മധുരം ആണെല്ലോ അതാണല്ലേ...എന്നായി പിന്നെ. എവിടെ നിന്നോ കറങ്ങി തിരിഞ്ഞു വന്ന ഫെബിയോട് ചോദിച്ചപ്പോ ആലോചിച്ചിട് ഇപ്പൊ വരാം എന്ന്  പറഞ്ഞു പോയ അളിയനേം  കാണാനില്ല... അല്ല മാഷേ ..എനിക്കെന്താ ഇങ്ങനെ തോന്നിയത് ...മാങ്ങാ... നല്ല മധുരമുള്ള എല്ലാവരും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു പഴം. ഇങ്ങു ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള മ്മടെ കൊച്ചു കേരളത്തിൽ മ്മുടെ വീട്ടിൽ നട്ടുവളർത്തിയ മാവിൽ ഉണ്ടായ മധുരമുള്ള പഴത്തെ 'മാമ്പഴം' എന്നും 'മാങ്ങാ' എന്നൊക്കെ  വിളിക്കും, ഇത് നമ്മുടെ തൊട്ടടുത്ത തമിഴ് നാട്ടിൽ ചെന്നാലോ അവിടെ ഇത് "മാങ്ക", അങ്ങ്  വടക്കേ ഇന്ത്യയിൽ ചെന്നാൽ അവർക്ക് ഇത് "ആം" ആണത്രേ... ഇനി അങ്ങ് ഇംഗ്ലീഷ്കാരോട് ചോദിച്ചാലോ , ഇത് 'മംഗോ' ആണെന്ന് ഒരു കൂസലും ഇല്ലാതെ പറയും... എന്താല്ലേ ... ഒരേ തൈ അത് ദേശവും ഭാഷയും മാറുമ്പോ, അത് വളരുന്ന മണ്ണും ഒക്കെ മാറുമ്പോ, അതിനെ വിളിക്കുന്ന പേര് മാറുന്നു, എന്തൊക...