ഇന്ന് മെയ് 25 , ഇംഗ്ലീഷ് കലണ്ടർ അനുസ്സരിച് അമ്മയുടെ അൻപത്തി രണ്ടാം പിറന്നാൾ. നാട്ടിലാരുന്നേൽ രാവിലെ അമ്പലത്തിൽ പോയ് അമ്മയുടെ പേരിൽ ഒരു അർച്ചന നടത്താമായിരുന്നു. ഈ പിറന്നാളിന് ഒരു പ്രത്യേകത ഉണ്ട് ലോകം മൊത്തോം ലോക്ക് ഡൌൺ ആണ്, COVID-19 ആണ്, ഈ സമയം ഞാൻ അമ്മയുടെ അടുത്തു നിന്നും വളരെ ദൂരെ ആണ് എന്നുള്ള പേടി അമ്മക്ക് ഉണ്ട്.അമ്മയുടെ പ്രാർത്ഥനകൾ കൂടെ ഉള്ളപ്പോൾ എനിക്ക് കോവിഡിനെ പേടി തോന്നുന്നില്ല.. ഇപ്പൊ കഴിഞ്ഞ മാതൃ ദിനത്തിൽ M.P അബ്ദുസമദ് സമദാനി എന്ന ഒരു മുസ്ലിം പണ്ഡിതൻ 'അമ്മ' എന്ന വാക്കിൻറെ മഹത്വം പറയുന്ന ഒരു സ്‌പീച് ആരോ ഷെയർ ചെയ്തു കണ്ടു, ഒരു ഇംഗ്ലീഷ് പഴഞ്ചൊല്ലിനെ ഉദ്ധരിച്ചു കൊണ്ട് ആണ് അദ്ദേഹം സംസാരിച്ചത്, എല്ലാ മനുഷ്യന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രി ഉണ്ടാവും ആ സ്ത്രീ അവന്റെ അല്ലെൽ അവളുടെ 'അമ്മ' ആയിരിക്കും. വിജയത്തിന് 'അമ്മ അടുത്തു വേണം എന്നില്ല, 'അമ്മ എത്ര ദൂരത്തായാലും അമ്മയുടെ സ്നേഹം മാത്രം മതി നമ്മളെ ജീവിതത്തിൽ മുമ്പോട് നടത്തിക്കാൻ.ഒരിക്കലും വറ്റാത്ത ഒരിക്കലും കളഞ്ഞുപോകാത്ത പരിശുദ്ധമായ സ്നേഹം. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത സ്നേഹം. ജീവി...