2013 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാങ്കാലം. ഞാൻ ഡൽഹിയിൽ ഫോർട്ടിസ് ജെസ്സാ റാം ഹോസ്പിറ്റലിൽ എമർജൻസി കേറിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുന്നു. അന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അടുത്ത ഷിഫ്റ്റ് സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കാൻ നിൽക്കുന്നു. സമയം ഏതാണ്ട് 7:30 കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് ER ഇന്റെ കഥക് തള്ളി തുറന്നു കൊണ്ട് മൂന്നു നാല് പേര് ഓടി വരുന്നു, മുൻപിൽ ഓടി വരുന്ന ആളുടെ കയ്യിൽ തുണിയിൽ പൊതിഞ്ഞ ഒരു കൊച്ചു കുട്ടി. അയാൾ ഓടി വന്നു ആദ്യo കണ്ട സ്റ്റാഫിന്റെ അടുത്ത ഹിന്ദിയിൽ രക്ഷിക്കണേ..! എന്ന് പറഞ്ഞു കരഞ്ഞു. കുഞ്ഞിനെ എടുത്ത് കൊണ്ട് കരയുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ അവിടേക്കു ഓടിയെത്തി കൂടെ അവിടെ നിന്ന ഞങ്ങളും. കുഞ്ഞിനെ എമർജൻസി ബെഡിൽ കിടത്തി പൊതിഞ്ഞുവെച്ച തുണി അഴിച്ചു മാറ്റി കണ്ടപ്പോൾ ഞങ്ങളുടെ എല്ലാരുടേം മനസ് പതറിപ്പോയി. എട്ട് മാസം പ്രായം വരുന്ന ഒരു ആൺ കുട്ടി, കണ്ണുകൾ അടഞ്ഞിരിക്കുന്നു ശരീരം തണുത്ത ഉറച്ചിരിക്കുന്നു, അമ്മെ എന്നെ എടുക്കു എന്ന് പറയുന്നപോലെ കൈകൾ മുകളിലേക്കു നീട്ടിപിടിച്ചിരിക്കുന്നു. ചുണ്ടുകൾ വരണ്ട് ഉണങ്ങി ഇരിക്കുന്നു. അവന്റെ ശരീരം മുഴുക്കെ ...