വെറുതെ മനസ്സിൽ തോന്നിയ ഒരാശയം.....ഇതു കേട്ടിട്ട് നിനക്കു എന്തോ തോന്നി എന്ന് തൊട്ടടുത്ത ഇരുന്ന ലിസിയോട് ചോദിച്ചു ...നീ ഇങ്ങനെ ദൈവത്തെ കളിയാക്കിക്കോ എന്ന് അവൾ ആദ്യം പറഞ്ഞു ......ഓ മാങ്ങയ്ക് മധുരം ആണെല്ലോ അതാണല്ലേ...എന്നായി പിന്നെ. എവിടെ നിന്നോ കറങ്ങി തിരിഞ്ഞു വന്ന ഫെബിയോട് ചോദിച്ചപ്പോ ആലോചിച്ചിട് ഇപ്പൊ വരാം എന്ന് പറഞ്ഞു പോയ അളിയനേം കാണാനില്ല... അല്ല മാഷേ ..എനിക്കെന്താ ഇങ്ങനെ തോന്നിയത് ...മാങ്ങാ... നല്ല മധുരമുള്ള എല്ലാവരും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു പഴം. ഇങ്ങു ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള മ്മടെ കൊച്ചു കേരളത്തിൽ മ്മുടെ വീട്ടിൽ നട്ടുവളർത്തിയ മാവിൽ ഉണ്ടായ മധുരമുള്ള പഴത്തെ 'മാമ്പഴം' എന്നും 'മാങ്ങാ' എന്നൊക്കെ വിളിക്കും, ഇത് നമ്മുടെ തൊട്ടടുത്ത തമിഴ് നാട്ടിൽ ചെന്നാലോ അവിടെ ഇത് "മാങ്ക", അങ്ങ് വടക്കേ ഇന്ത്യയിൽ ചെന്നാൽ അവർക്ക് ഇത് "ആം" ആണത്രേ... ഇനി അങ്ങ് ഇംഗ്ലീഷ്കാരോട് ചോദിച്ചാലോ , ഇത് 'മംഗോ' ആണെന്ന് ഒരു കൂസലും ഇല്ലാതെ പറയും... എന്താല്ലേ ... ഒരേ തൈ അത് ദേശവും ഭാഷയും മാറുമ്പോ, അത് വളരുന്ന മണ്ണും ഒക്കെ മാറുമ്പോ, അതിനെ വിളിക്കുന്ന പേര് മാറുന്നു, എന്തൊക...